നോട്ട് ഇടപാടിന് ചാര്‍ജ് ഈടാക്കുന്നത് പരിഗണനയില്‍

ന്യൂഡല്‍ഹി: നോട്ട് രൂപത്തിലുള്ള പണമിടപാട് നിരുത്സാഹപ്പെടുത്താന്‍ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ട്. പൂര്‍ണമായും നോട്ടിനെ അടിസ്ഥാനമാക്കിയുള്ള സമ്പദ്വ്യവസ്ഥയുടെ ഭാരം താങ്ങേണ്ടതില്ളെന്നാണ് സര്‍ക്കാര്‍ നിലപാട്. ബാങ്കിന്‍െറ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് വന്നാല്‍ നോട്ട് ഇടപാടിന് ചാര്‍ജ് ഈടാക്കുന്നതടക്കമുള്ള നടപടികള്‍ എടുക്കാന്‍ സര്‍ക്കാറിനോട് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ആവശ്യപ്പെട്ടിരുന്നു.

ആളുകള്‍ കാലങ്ങളായി നോട്ട് ഉപയോഗിച്ചു ശീലിച്ചവരാണ്. രാജ്യം ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറണമെങ്കില്‍ ചാര്‍ജ് ഈടാക്കുന്നതടക്കമുള്ള നടപടിവേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം എസ്.ബി.ഐ മേധാവി അരുന്ധതി ഭട്ടാചാര്യ അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണനയിലെടുത്ത് ഉയര്‍ന്ന സംഖ്യയുടെ ഇടപാടുകള്‍ക്ക് ചാര്‍ജ് കൊണ്ടുവരാനാണ് കേന്ദ്രനീക്കം.  

 

Tags:    
News Summary - money transtraction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.