??????????????? ??????

പൊലീസ് ചമഞ്ഞെത്തിയ സംഘം മണി ട്രാൻസ്ഫർ ഏജൻറി​െൻറ 7. 69 ലക്ഷം രൂപ അപഹരിച്ചു

കുറ്റ്യാടി: കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന 'ട്രാൻസ് മണി' യുടെ ഏജൻറിൽ നിന്ന്​ 7, 69,800 രൂപയും ബൈക്കും പൊലീ സ് ചമഞ്ഞെത്തിയ നാലംഗ സംഘം തട്ടിയെടുത്തതായി പരാതി. കായക്കൊടി ചങ്ങരംകുളം കുറ്റിയിൽ അനൂപിൽ നിന്ന് വടകര സി.ഡി.എമ്മ ിൽ അടക്കാൻ കൊണ്ടു പോകുകയായിരുന്ന പണമാണ്​ സംഘം തട്ടിയെടുത്തത്​.

ശനിയാഴ്ച കാലത്ത് വേളം പഞ്ചായത്തിലെ തീക്കുനിയിൽ അരൂർ റോഡിലൂടെ ബൈക്കിൽ പോകുമ്പോൾ വെള്ള ഹുണ്ടായ് കാറിലെത്തിയ സംഘത്തിലെ മൂന്ന് പേർ തടഞ്ഞു നിർത്തി കുഴൽപണം പിടിക്കാനെത്തിയ സ്പെഷ്യൽ പൊലീസാണെന്നും പറഞ്ഞ് കാറിൽ കയറുകയായിരുന്നു. ഫോൺ ചെയ്യുന്നത് തടയാൻ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. താൻ മണി ട്രാൻസ്ഫറി​​െൻറ അംഗീകൃത ഏജൻറാണെന്നും സ്ഥാപന ഉടമയെ വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലന്ന്​ അനൂപ്​ പരാതിയിൽ പറയുന്നു.

പള്ളിയത്ത് എത്തിയപ്പോൾ അനൂപിനെ വഴിയിലറക്കിയ സംഘം പേഴ്സിലുണ്ടായിരുന്ന അയ്യായിരം രൂപയടക്കമാണ് കൊണ്ടു പോയത്. നാലാമനാണ് ബൈക്ക് എടുത്ത് കൊണ്ടു പോയതത്. സംഘം എത്തിയത്​ രജിസ്​റ്റർ ചെയ്യാത്ത കാറിലായിരുന്നു. ഇതിൽ സംശയം തോന്നിയ അനൂപ്​ കുറ്റ്യാടിയിലെത്തി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

Tags:    
News Summary - Money fraud - Money Transfer Agent- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.