കടിഞ്ഞൂൽ പ്രസവത്തിൽ നാലുകൺമണികൾ

തിരുവനന്തപുരം: കടിഞ്ഞൂൽ പ്രസവത്തിൽ നാലുകൺമണികൾ ലഭിച്ച സന്തോഷത്തിൽ ദമ്പതികൾ. നെടുമങ്ങാട് സ്വദേശികളായ ജിതിൻ-ആശാദേവി ദമ്പതികൾക്കാണ് ഈ ഭാഗ്യം കൈവന്നത്. മുറിഞ്ഞപാലം ജി.ജി ആശ​ുപത്രിയാണ് ഈ  പ്രസവത്തിന് സാക്ഷ്യം വഹിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ ഓരോ മിനിറ്റ്​ ഇടവിട്ടായിരുന്നു ആശ ഒരു ആൺകുഞ്ഞിനും മൂന്ന് പെൺകുഞ്ഞുങ്ങൾക്കും ജന്മം നൽകിയത്. മൂത്തയാൾ ആൺകുട്ടിയാണ്. എട്ടരമാസം ആയപ്പോഴാണ് പ്രസവം. നാലുകുട്ടികൾക്കും ശാരീരികമായി ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. രണ്ടു കുട്ടികൾക്ക് 1.4 കിലോഗ്രാം വീതവും മറ്റു രണ്ടു പേർക്ക് 1.7, 1.3 എന്നിങ്ങനെയുമാണ് ശരീരഭാരം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു.

ഗൈനക്കോളജിസ്​റ്റ്​ ഡോ. അനുപമയുടെ നേതൃത്വത്തിൽ അമ്മ ആശയും നിയോ നാറ്റോളജി വിദഗ്ധ ഡോ. ജയയുടെ നേതൃത്വത്തിൽ കുട്ടികളും പരിചരണത്തിലാണ്. ഗർഭകാലത്ത് നടത്തിയ പരിശോധനയിൽ നാലുകുട്ടികൾ ഉണ്ടാകാനുള്ള സാധ്യത ഡോക്ടർ തിരിച്ചറിഞ്ഞിരുന്നു. അച്ച​​​െൻറയും അമ്മയുടെയും പേരി​​െൻറ ആദ്യക്ഷരങ്ങൾ ചേർത്ത് പൊന്നോമനകൾക്ക് പേരുമിട്ടു. ആൺകുട്ടിക്ക് അശ്വജിത്ത് എന്നും പെൺമക്കൾക്ക് ആര്യജിത്ത്, അനന്യജിത്ത്, അനജജിത്ത് എന്നുമാണ് പേര്. ആശ  വീട്ടമ്മയാണ്. ബാങ്ക് ജീവനക്കാരനാണ് ജിതിൻ. 

Tags:    
News Summary - mom gives birth four babies in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.