ശബ്ദവിസ്മയവുമായി മോഹൻലാൽ വീണ്ടും ആകാശവാണിയിൽ; അഖില കേരള റേഡിയോ നാടകോത്സവം മേയ് 10 മുതൽ

തിരുവനന്തപുരം: ആകാശവാണി കേരള നിലയങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ‘അഖില കേരള റേഡിയോ നാടകോത്സവം 2026’ മേയ് 10 മുതൽ 18വരെ നടക്കും. ഒമ്പത് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന ഈ ശ്രവ്യവിരുന്നിൽ മലയാള സിനിമയിലെയും നാടകരംഗത്തെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ഈ വർഷത്തെ നാടകോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മഹാനടൻ മോഹൻലാലിന്റെ സാന്നിധ്യമാണ്.

ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ ശേഷം ആദ്യമായാണ് മോഹൻലാൽ റേഡിയോ നാടകത്തിന് ശബ്ദം നൽകുന്നത്. തിരുവനന്തപുരം നിലയത്തിന്റെയും കൊച്ചി നിലയത്തിന്റേയും നാടകങ്ങൾക്ക് ശബ്ദം നൽകികൊണ്ടാണ് നീണ്ട ഇടവേളക്ക് ശേഷം അദ്ദേഹം ശ്രോതാക്കൾക്ക് ശ്രവ്യവിരുന്നൊരുക്കുന്നത്.

നാടകോത്സവത്തിലെ ആദ്യത്തെയും അവസാനത്തെയും നാടകത്തിലെ കേന്ദ്രകഥാപാത്രവും മോഹൻലാൽ ആണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. മേയ് 10 മുതൽ 18വരെ എല്ലാ ദിവസവും രാത്രി 9.30നാണ് നാടകങ്ങൾ പ്രക്ഷേപണം ചെയ്യുന്നത്.

ഇതിന്റെ പുനഃപ്രക്ഷേപണം അടുത്ത ദിവസം ഉച്ചക്ക് ഒരു മണിക്ക് ഉണ്ടായിരിക്കും. കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളിലൂടെയും ‘NewsOnAir’ ആപ്പിലൂടെയും നാടകങ്ങൾ ആസ്വദിക്കാവുന്നതാണ്.

Tags:    
News Summary - Mohanlal’s Radio Comeback: Akashvani Kerala’s Drama Festival Starts May 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.