മോഹനൻ വൈദ്യർ പൊലീസിൽ കീഴടങ്ങി

കായംകുളം: ചികിത്സപിഴവുകൾ സംബന്ധിച്ച വിവിധ കേസുകളിൽ ജില്ലകോടതി നിർദേശപ്രകാരം മോഹനൻ വൈദ്യർ കായംകുളം പൊലീസ ിൽ കീഴടങ്ങി. തെളിവെടുപ്പിനുശേഷം കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ കർശന ഉപ ാധികളോടെ ജാമ്യത്തിൽവിട്ടു.

ചികിത്സപിഴവിൽ ഒന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ ബാലാവകാശ കമീഷന് ലഭിച്ച പരാത ിയിൽ മാരാരിക്കുളം പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലും സോറിയാസിസ് ചികിത്സപിഴവിൽ കായംകുളം പൊലീസ് രജിസ്​റ്റർ ചെയ്ത കേസിലുമാണ് മോഹനൻ വൈദ്യർ മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചത്. അ​േന്വഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാനുള്ള നിർദേശത്തെതുടർന്നാണ് ശനിയാഴ്ച സ്​റ്റേഷനിൽ എത്തിയത്.

അറസ്​റ്റ്​ രേഖപ്പെടുത്തിയ ഇദ്ദേഹത്തെ ഞക്കനാലിലെ ചികിത്സാലയത്തിൽ എത്തിച്ച് തെളിവെടുത്തു. തുടർന്നാണ്​ കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്​. ആഴ്ചയിൽ ഒരുദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്ന​ുമുള്ള ഉപാധികളോടെയാണ്​ ജാമ്യം അനുവദിച്ചത്​. അനധികൃത ചികിത്സ നടത്തുന്നില്ലെന്ന് ആരോഗ്യവകുപ്പും ജില്ല മെഡിക്കൽ ഒാഫിസറും ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. കൃഷ്ണപുരം ഞക്കനാലിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പരാതി വ്യാപകമായതോടെ പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി സീൽചെയ്തിരുന്നു.

Tags:    
News Summary - mohanan vydhyar surrendered before police -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.