തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി അഡ്വ.മോഹൻ ജോർജ് മത്സരിക്കും. മുൻ കേരള കോൺഗ്രസ് അംഗമായ മോഹൻ ജോർജ് നിലമ്പൂരിൽ അഭിഭാഷകനായാണ് പ്രവർത്തിക്കുന്നത്. ബി.ജെ.പി കേന്ദ്രനേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. നിലമ്പൂരിൽ ശക്തമായ മത്സരമുണ്ടാകുമെന്ന് മോഹൻ ജോർജ് പറഞ്ഞു. നിലവിൽ മോഹൻ ജോർജിന് ബി.ജെ.പി അംഗത്വമില്ല. ഇന്ന് തന്നെ മോഹൻ ജോർജ് ബി.ജെ.പി അംഗത്വമെടുക്കും.
ആർക്കും ഗുണകരമല്ലാത്ത അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്രടീയത്തിൽ ഒരു മാറ്റവും ഉണ്ടാക്കില്ല. ആറ് മാസം മാത്രമായിരിക്കും പുതിയ എം.എൽ.എയുടെ കാലാവധി.
നിലമ്പൂരിൽ സ്ഥാനാർഥിയെ നിർത്തണോയെന്ന് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. ഇതിനായി കോർ കമ്മിറ്റി യോഗം ചേരും. സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയത്തിന്റെ ഫലം നിലമ്പൂരിലും ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വോട്ട് കച്ചവടത്തിനായാണ് ബി.ജെ.പി സ്ഥാനാർഥിയെ നിർത്താത്തതെന്ന് ആരോപണം ഉയർന്നിരുന്നു.
ദേശീയതലത്തിൽ തന്നെ ഇത് വലിയ ചർച്ചയായതോടെയാണ് നിലമ്പൂരിൽ സ്ഥാനാർഥിയെ നിർത്താൻ ബി.ജെ.പി തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ ബി.ഡി.ജെ.എസിനോട് സീറ്റ് ഏറ്റെടുക്കാൻ ബി.ജെ.പി ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.