കൊച്ചി: ലക്ഷദ്വീപിലെ മാസ് മീൻ കയറ്റുമതിയുമായി ബന്ധപ്പെട്ട കേസിൽ ലക്ഷദ്വീപ് മുൻ എം.പിയും എൻ.സി.പി (എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസലിനെ സി.ബി.ഐ കുറ്റമുക്തനാക്കി.
കയറ്റുമതിയുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും പൊതുഖജനാവിന് നഷ്ടം വന്നിട്ടില്ലെന്നാണ് കവരത്തി കോടതിയിൽ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ സി.ബി.ഐ വ്യക്തമാക്കുന്നതെന്നും ഇത് ലക്ഷദ്വീപ് ജനതയുടെ വിജയമാണെന്നും മുഹമ്മദ് ഫൈസൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2017ലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2022ലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.