ഷാഫിക്ക്​ തക്ക ശിക്ഷ കിട്ടണം -ഭാര്യ

കൊച്ചി: നരബലി കേസിൽ അറസ്റ്റിലായ ഷാഫി ചെയ്തത് ക്രൂരകൃത്യമാണെന്നും തക്ക ശിക്ഷ ലഭിക്കണമെന്നും ഭാര്യ നബീസ. അതേസമയം, ഷാഫി ആശുപത്രി ജോലികള്‍ ചെയ്തിരുന്നുവെന്ന വാദം ഇവർ തള്ളി.

ഇത്തരത്തിൽ ജോലി ചെയ്തതായി അറിയില്ല. വിവാഹ ശേഷം ഇത്തരം ജോലിക്ക് പോയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ശ്രീദേവി എന്ന വ്യാജ അക്കൗണ്ട് കൈകാര്യം ചെയ്ത ഫോണ്‍ വഴക്കിനെത്തുടര്‍ന്ന് താനാണ് നശിപ്പിച്ചത്. കോര്‍പറേഷന്‍റെ മാലിന്യക്കൊട്ടയിലാണ് ഇത് ഉപേക്ഷിച്ചത്.

ഷാഫി നിരന്തരം തന്‍റെ ഫോണ്‍ ഉപയോഗിച്ചിരുന്നു. ഇതില്‍നിന്ന്​ നിരവധി തവണ ലൈലയെയും ഭഗവല്‍ സിങ്ങിനെയും വിളിച്ചിട്ടുണ്ട്​. ചോദിക്കുമ്പോള്‍ വൈദ്യനെ വിളിക്കുന്നുവെന്നാണ് പറയാറുള്ളത്. ഇലന്തൂരിലേക്ക് തങ്ങളെ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നു. സത്യം അന്വേഷണത്തിലൂടെ പുറത്തുവരണമെന്നും അവര്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

Tags:    
News Summary - Mohammad Shafi Elanthoor human sacrifice case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.