Posted On
date_range Updated On
date_range എം.എം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്; അപകടം കഴക്കൂട്ടത്തുവെച്ച്
തിരുവനന്തപുരം: മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി എം.എൽ.എയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം സ്വദേശി രതീഷി (38) നാണ് പരിക്കേറ്റത്. രാത്രി 10.30ഓടെ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.
എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിൽ രതീഷ് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എം.എൽ.എയുടെ വാഹനം ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് ഏറെനേരം റോഡിൽ കിടന്നയാളെ ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എം.എം മണിയുടെ ഗൺമാനും പരിക്കേറ്റയാൾക്കൊപ്പം ആശുപത്രിയിലേക്ക് പോയി.
മറ്റൊരു കാറിയിൽ യാത്ര തുടർന്ന എം.എം മണി ആശുപത്രിയിലെത്തി പരിക്കേറ്റയാളെ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.