അയോധ്യ: കോടതി വിധിയിലെ യുക്തി മനസ്സിലാകുന്നില്ല -എം.എം. മണി


അടിമാലി: സുപ്രീംകോടതി അയോധ്യ വിഷയത്തിൽ നടത്തിയത്​ നാലാംതരത്തിലെ അഞ്ചാംതരം വിധിയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അയോധ്യ പള്ളിയിൽ വിഗ്രഹം വെച്ചത് തെറ്റ്, പള്ളി പൊളിച്ചത് തെറ്റ്. പിന്നെ കോടതി വിധി എന്തടിസ്ഥാനത്തിലാ ണെന്ന് മനസ്സിലാകുന്നില്ല. അടിമാലിയിൽ ദക്ഷിണ കേരള ജംയ്യതുൽ ഉലമ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുവിഭാഗത്തി​​െൻറ വികാരം മാനിക്കാതെയാണ് അയോധ്യ വിധി. അവർ സംയമനം പാലിക്കുന്നത് രാജ്യത്ത് സമാധാനം നിലനിൽക്കാനാണ്​. ശബരിമല വിഷയത്തിൽ അഞ്ച്​ അംഗങ്ങൾ എടുത്ത വിധി ഏഴ്​ അംഗ ബെഞ്ചിന് വിട്ട നടപടിയിലെ യുക്തിയും മനസ്സിലാകുന്നില്ല. വിധി എന്തായാലും നടപ്പാക്കുന്ന ചുമതലയാണ് സർക്കാറിനുള്ളത്. അല്ലാതെ ഒരു രാഷ്​ട്രീയ ലക്ഷ്യവും തങ്ങൾക്കില്ല.

കോടതിക്കുപോലും ഉറച്ച തീരുമാനമില്ലാത്തത് ശബരിമല വിഷയത്തിൽ പ്രശ്നം ഉണ്ടാക്കും. ഉറച്ച നിലപാടാണ് വേണ്ടത്. രാജ്യം വൻ പ്രതിസന്ധി നേരിടുന്നു. പൗരത്വ വിഷയത്തിൽ ഒരുവിഭാഗം ഇന്ത്യക്കാരല്ലാതാകുന്നു. മുൻ രാഷ്​ട്രപതിയുടെ കുടുംബംപോലും പട്ടികക്ക് പുറത്ത്. ഇത് മാധ്യമങ്ങൾപോലും റിപ്പോർട്ട് ചെയ്യുന്നില്ല. ഭരണഘടനപോലും പൊളിച്ചെഴുതുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - mm mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.