കരിപ്പൂരിൽ കസ്റ്റംസ്​ 1.67 കോടിയുടെ സ്വർണം പിടികൂടി

ക​രി​പ്പൂ​ർ: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഒ​രാ​ഴ്ച​ക്കി​ടെ എ​യ​ർ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 1.67 കോ​ടി​യു​ടെ ക​ള്ള​ക്ക​ട​ത്ത് സ്വ​ർ​ണം. കൂ​ടാ​തെ 3.6 ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന 30,000 സി​ഗ​ര​റ്റ്​ സ്റ്റി​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ത​ന്ത്ര​പ​ര​മാ​യാ​ണ്​ സ്വ​ർ​ണ​ക്ക​ട​ത്തി​ന് ശ്ര​മം ന​ട​ന്ന​ത്. സ്വ​ർ​ണം ഡി​സ്‌​ക് രൂ​പ​ത്തി​ൽ ഒ​ളി​പ്പി​ച്ച് വെ​ജി​റ്റ​ബ്ൾ ചോ​പ്പ​റി​നു​ള്ളി​ലും വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ളി​ലും കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലു​മെ​ല്ലാം മ​റ​ച്ചു​വെ​ച്ചാ​യി​രു​ന്നു ക​ട​ത്ത്.

ദു​ബൈ​യി​ൽ​നി​ന്നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന്​ 80.78 ല​ക്ഷം രൂ​പ​യും മ​ല​പ്പു​റ​ത്തു​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് കാ​പ്​​സ്യൂ​ൾ രൂ​പ​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 54.56 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ദോ​ഹ​യി​ൽ​നി​ന്ന് എ​ത്തി​യ താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ന്‍റെ ബാ​ഗേ​ജി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 16.01 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണ​വും ദു​ബൈ​യി​ൽ​നി​ന്ന് എ​ത്തി​യ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ൻ വെ​ജി​റ്റ​ബ്ൾ ചോ​പ്പ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 16.08 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണ​വും​ പി​ടി​കൂ​ടി​യ​തി​ലു​ണ്ട്. മ​സ്‌​ക​ത്തി​ൽ​നി​ന്ന് എ​ത്തി​യ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ്​ 3.6 ല​ക്ഷം രൂ​പ വി​ല മ​തി​ക്കു​ന്ന 30,000 ഗോ​ൾ​ഡ് ഫ്ലേ​ക്ക് ബ്രാ​ൻ​ഡ് സി​ഗ​ര​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

Tags:    
News Summary - Customs seized gold worth 1.67 crores in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.