Posted On
date_range Updated On
date_range കോൺഗ്രസ് അന്ത്യശ്വാസം വലിക്കുകയാണെന്ന് എം.എം മണി
തിരുവനന്തപുരം: കോൺഗ്രസിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി വൈദ്യുതി മന്ത്രി എം.എം മണി. കോൺഗ്രസ് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കയാണ്. കോൺഗ്രസുമായി കൂടണമെന്ന് ചില ഇടതുപക്ഷക്കാർ പറയുന്നുണ്ടെങ്കിൽ അത് വങ്കത്തരമാണെന്നും മണി പറഞ്ഞു.
ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും റിക്രൂട്ട് ഏജൻസിയായി കോൺഗ്രസ് മാറികൊണ്ടിരിക്കയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ എന്നാണ് ബി.ജെ.പിയിലേക്ക് മാറുകയെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.
സ്ത്രീ പീഡനത്തിെൻറ പേരിൽ ഏറ്റവും കൂടുതൽ ആക്ഷേപം കേട്ടിട്ടുള്ളത് കോൺഗ്രസുകാരാണെന്നും കോൺഗ്രസിെൻറ അഖിലേന്ത്യ നേതാക്കൾ ഉൾപ്പെടെയുള്ളവർ സ്ത്രീ പീഡനത്തിെൻറ ആളുകളാണെന്നുമുള്ള മണിയുടെ പ്രസ്താവന വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.