ശാന്തിവനം സാ​ങ്കേതികമായി വനമല്ല -എം.എം മണി

തിരുവനന്തപുരം: എറണാകുളം പറവൂരിലെ ശാന്തിവനം സാ​ങ്കേതികമായി വനമല്ലെന്ന്​ വൈദ്യുതി മന്ത്രി എം.എം മണി. ഇതുമായി ബ ന്ധപ്പെട്ട റി​പ്പോർട്ട്​ വനം വകുപ്പ്​ നൽകിയിട്ടുണ്ട്​. 110 കെ.വി ലൈൻ വലിക്കാൻ പാരിസ്ഥിതിക ആഘാത പഠനം നടത്തേണ്ട ആ വശ്യമില്ലെന്നും വൈദ്യുതി മന്ത്രി വ്യക്​തമാക്കി.

ശാന്തിവനം സ്വാഭാവിക വനമല്ലെന്നും കേരള ജൈവ വൈവിധ്യ ബോർഡിന്‍റെ പരിധിയിൽ ഈ സ്ഥലമില്ലെന്നുമാണ് കെ.എസ്.ഇ.ബിയും നേരത്തെ വ്യക്​തമാക്കിയിരുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ കെ.എസ്​.ഇ.ബി സത്യവാങ്​മൂലവും നൽകിയിരുന്നു.

അതേസമയം, ശാന്തിവനത്തിൽ വൈദ്യുത ടവർ സ്ഥാപിക്കാനുള്ള കെ.എസ്​.ഇ.ബി തീരുമാനത്തിനെതിരെ സ്ഥല ഉടമയും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുണ്ട്​. എന്നാൽ, ദേശീയപാത വികസനത്തിനായി ഇവിടെ ഭൂമി ഏറ്റെടുത്തിരുന്നുവെന്നും പ്രതിഷേധക്കാർക്ക്​ സ്ഥാപിത താൽപര്യം ഉണ്ടെന്നുമാണ്​​ കെ.എസ്​.ഇ.ബി പറയുന്നത്​.

Tags:    
News Summary - M.M Mani statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.