വിവരങ്ങളെല്ലാം കെ.എസ്.ഇ.ബി വെബ്സൈറ്റിൽ ഉണ്ട്; ചെന്നിത്തലയുടെ മനോനില തെറ്റി -എം.എം മണി

ഇടുക്കി: കെ.എസ്.ഇ.ബിയും അദാനിയും തമ്മിലെ അഴിമതി ആരോപണം ഇന്നും ആവർത്തിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി വൈദ്യുതി മന്ത്രി എം.എം. മണി. വിവരങ്ങളെല്ലാം കെ.എസ്.ഇ.ബി വെബ്സൈറ്റിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.

ചെന്നിത്തലയുടെ മനോനില തെറ്റിയിരിക്കുകയാണെന്നും എം.എം. മണി പരിഹസിച്ചു. ഇരട്ടവോട്ട് ആരോപണം തോട്ടം തൊഴിലാളികളെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും ​അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ അദാനിയുമായി രണ്ട് കരാറുകളുണ്ടാക്കിയെന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കരാറിെൻറ ലെറ്റർ ഓഫ് അവാർഡ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പുറത്തുവിടുകയും ചെയ്തിരുന്നു. നാലു ഘട്ടങ്ങളിലായി വൈദ്യുതി വാങ്ങാൻ കരാർ അദാനിയുമായി ഉണ്ടാക്കിയെന്നും ലെറ്റർ ഓഫ് അവാർഡ് നൽകുന്നതിന് മുമ്പ് വൈദ്യുതി റെഗുലേറ്ററി കമീഷൻ സർക്കാറിന് കത്ത് നൽകിയിരുന്നെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.