സംസ്ഥാനത്ത്​ വൈദ്യുതി നിയന്ത്രണം വേണ്ടിവരും -​ മന്ത്രി എം.എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത്​ വൈദ്യുതി നിയ​ന്ത്രണത്തിന്​ സാധ്യതയുണ്ടെന്ന്​ ​മന്ത്രി എം.എം മണി. പ്രളയത്തെ തുടർന്ന്​ സംസ്ഥാനത്തെ ആറ്​ പവർ ഹൗസുകളുടെ പ്രവർത്തനം തടസപ്പെട്ടു. ഇത്​ മൂലം വൈദ്യുതി ലഭ്യതയിൽ 350 മെഗാവാട്ടി​​​​​​​െൻറ കുറവുണ്ടായി. കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും കുറവ്​ വന്നിട്ടുണ്ട്​. ആകെ 750 മെഗാവാട്ടി​​​​​​​െൻറ കുറവാണ്​ ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും മണി പറഞ്ഞു.

പുറത്ത്​ നിന്ന്​ വൈദ്യുതി വാങ്ങി പ്രശ്​നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്​. അത്​ സാധ്യമായില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന്​ മന്ത്രി മുന്നറിയിപ്പ്​ നൽകി.

പി.കെ ശശി എം.എൽ.എക്കെതിരായ ആരോപണങ്ങൾക്കും എം.എം മണി മറുപടി പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയാൽ പാർട്ടി നടപടിയെടുക്കും. പെൺകുട്ടിക്ക്​ എപ്പോഴും പൊലീസിനെ സമീപിക്കാൻ അവകാശമുണ്ടെന്നും മണി വ്യക്​തമാക്കി.

Tags:    
News Summary - M.M Mani on Electricity issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.