കെ.കെ. രമക്കെതിരെ അധിക്ഷേപവുമായി എം.എം. മണി: 'ഇവിടെ ഒരു മഹതി പൊലീസിനെ വിമർശിച്ചു. അവർ ഇപ്പോൾ വിധവയാണ്. വിധവയായത് അവരുടെ വിധി'

തിരുവനന്തപുരം: വടകര എം.എൽ.എ കെ.കെ രമക്കെതിരെ അധിക്ഷേപവുമായി മുൻമ​ന്ത്രി എം.എം. മണി. നിയമസഭ സമ്മേളനത്തിനിടെയാണ് മണിയുടെ പരാമർശം. 'ഇവിടെ ഒരു മഹതി പൊലീസിനെ വിമർശിച്ചു. അവർ ഇപ്പോൾ വിധവയാണ്. വിധവയായത് അവരുടെ വിധിയാണ്' എന്നായിരുന്നു പരാമർശം.

Full View

കെ.കെ. രമ പൊലീസിനെ വിമർശിച്ച് സംസാരിച്ചപ്പോഴായിരുന്നു മണിയുടെ പ്രതികരണം. എം.എം മണിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മര്യാദ​കേടും തോന്ന്യവാസവും സഭയിൽ അനുവദിക്കില്ല. സഹോദരിക്ക് നേരെ മണി ക്രൂരമായാണ് സംസാരിച്ചത്. മാപ്പ് പറയാതെ സഭ സമ്മേളിക്കാൻ അനുവദിക്കില്ല -സതീശൻ പറഞ്ഞു.

Tags:    
News Summary - MM Mani against K.K. Rema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.