എം.എം. ലോറൻസിന്‍റെ മൃതദേഹം വിട്ടുകിട്ടണമെന്ന ഹരജി 31ലേക്ക്​ മാറ്റി

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുത്തത് ശരിവെച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന പെൺമക്കളുടെ ഹരജി ഹൈകോടതി മാർച്ച്​ 31ന്​ പരിഗണിക്കാൻ മാറ്റി.

താൻ മരിച്ചാൽ മ‌ൃതദേഹം അടക്കംചെയ്യണമെന്ന് ലോറൻസ് പറയുന്ന വിഡിയോ വീണ്ടെടുത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വരെ തീർപ്പാക്കിയ കേസിൽ മക്കളായ ആശ ലോറൻസും സുജാത ബോബനും ഹൈകോടതിയിൽ പുനഃപരിശോധന ഹരജി നൽകിയത്​.

ഹരജിക്കാരുടെ അഭിഭാഷകന്‍റെ ആവശ്യപ്രകാരം ജസ്റ്റിസ് വി.ജി. അരുൺ ഹരജി പരിഗണിക്കുന്നത്​ മാറ്റുകയായിരുന്നു.

Tags:    
News Summary - M.M. Lawrence's petition to release his body postponed to 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.