Posted On
date_range Updated On
date_range മണിയുടെ വിവാദ പ്രസംഗത്തെ ന്യായീകരിച്ചതിനു പിന്നിൽ മുഖ്യമന്ത്രിയുടെ സ്ത്രീവിരുദ്ധ മനോഭാവം -എം.എം. ഹസൻ
കോട്ടയം: മന്ത്രി എം.എം. മണിയുടെ വിവാദപ്രസംഗത്തെ ന്യായീകരിച്ചതിലൂടെ ഏറ്റവും വലിയ സ്ത്രീവിരുദ്ധനാണെന്ന് മുഖ്യമന്ത്രി തെളിയിച്ചതായി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മണിയുടേത് നാടൻ ഭാഷയല്ല, നീചഭാഷയാണ്. സി.പി.എമ്മാണ് മൂന്നാറിലെ ഏറ്റവും വലിയ ഭൂമിൈകേയറ്റക്കാർ. ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ടുപോയതിനാലാണ് സി.പി.ഐയെ സി.പി.എം എതിർക്കുന്നത്. എം.എം. മണിയുടെ രാജി ആവശ്യപ്പെടാത്തത് മൂന്നാർ ഓഴിപ്പിക്കൽ തടയാൻ അദ്ദേഹത്തെ ഉപയോഗിച്ചതിനാലാണ്. മുഖ്യമന്ത്രിയുടെ ഇത്തരം സംരക്ഷണനടപടിക്കുപിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്നും ഹസൻ കോട്ടയത്ത് പറഞ്ഞു. കോൺഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.