തിരുവനന്തപുരം: ഒരുവശത്ത് തീവ്ര ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ മറുവശത്ത് പിണറായി സർക്കാറും മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യു.ഡി.എഫ് സംഘടിപ്പിച്ച രാപകൽ സമരത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം സെക്രേട്ടറിയറ്റിന് മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹനടപടികൾ കാരണം ജനജീവിതം ദുരിതപൂർണമായി. രാജ്യത്ത് സാമ്പത്തികമാന്ദ്യം അതിരൂക്ഷമാണ്. രൂക്ഷമായ വിലക്കയറ്റമാണ് നിലനിൽക്കുന്നത്. ഇന്ധനനികുതിയുടെ പേരിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതി പിരിവല്ല കവർച്ചയാണ് ഇവിടെ നടക്കുന്നതെന്നും ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.