ജഗതിയെ കാണാൻ വിഷുക്കൈനീട്ടവുമായി പ്രിയ സുഹൃത്ത് എത്തി

തിരുവനന്തപുരം: മലയാള സിനിമയിലെ ചാർളി ചാപ്ലിൻ ജഗതി ശ്രീകുമാറും യു.ഡി.എഫ് കൺവീനർ എം.എം. ഹസനും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിഷുദിനത്തിൽ പതിവു തെറ്റിക്കാതെ ഹസൻ ജഗതിയുടെ വീട്ടിലെത്തി കൈനീട്ടം നൽകും. ഇക്കുറിയും തിരുവനന്തപുരം പേയാടിന് സമീപമുള്ള ജഗതിയുടെ വീട്ടിലേക്ക് ഹസനെത്തി.

ജഗതിയെ പൊന്നാടയണിയിച്ചും സൗഹൃദം പങ്കിട്ടും ഹസൻ ഏറെ നേരം ഒപ്പം ചെലവഴിക്കുകയും ചെയ്തു. ജഗതിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചാണ് ഹസൻ മടങ്ങിയത്.

ദീർഘകാലമായി അയൽക്കാരായിരുന്നു ഇരുവരും. കോവിഡ് കാലത്ത് മാത്രമാണ് വിശേഷ അവധി ദിനങ്ങളിൽ പരസ്പരം കണ്ട് സൗഹൃദം പങ്കിടുന്ന പതിവ് തെറ്റിയത്.  

Tags:    
News Summary - MM Hassan came to meet Jagathy Sreekumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.