Posted On
date_range Updated On
date_range എം.എം. ഹസൻ യു.ഡി.എഫ് കൺവീനർ
തിരുവനന്തപുരം: എം.എം. ഹസനെ പുതിയ യു.ഡി.എഫ് കൺവീനറായി തെരഞ്ഞെടുത്തു. ബെന്നി ബെഹനാൻ രാജിവെച്ച ഒഴിവിലേക്കാണ്അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നേരത്തെ തന്നെ ഹസനെ യു.ഡി.എഫ് കൺവീനറാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്നുള്ള ബെന്നി ബഹനാൻ എം.പിയുടെ രാജി കോൺഗ്രസ് എ ഗ്രൂപ്പിലെ ഭിന്നതയുടെ ഭാഗമാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഉമ്മൻചാണ്ടിയും ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് വഴിവെച്ചതെന്നായിരുന്നു ആക്ഷേപം. എന്നാൽ, ഇത്തരം വാർത്തകൾ ബെന്നി ബെഹനാൻ തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.