മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയക്കാന്‍ ഇടയായത് സി.പി.എം-ബി.ജെ.പി ഇടപാടെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ നിലനില്‍ക്കുന്ന രഹസ്യ ബാണ്ഡവത്തില്‍ സംഘപരിവാറുമായി തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ഇടപാടിന്റെ ഭാഗമായാണോ റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയക്കാന്‍ ഇടയാക്കിയതെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. പ്രതികളെ വിട്ടയച്ച കോടതി വിധിയില്‍ അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന് രൂക്ഷമായ വിമര്‍ശനം കോടതി നടത്തിയ സാഹചര്യത്തില്‍ പോലീസിനും പ്രോസിക്യൂഷനും ഉണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരിക്കണം.

പൗരത്വ നിയമത്തിന്റെ പേരില്‍ മോദി ഗവണ്‍മെന്റ് മുസ് ലീംങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നതിനെതിരേ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ നാടുനീളെ കള്ളക്കണ്ണീരൊഴുക്കി നടക്കുമ്പോള്‍ ഒരു മുസ് ലീം മതപണ്ഡിതന്റെ ക്രൂരമായ കൊലപാതകത്തില്‍ ആർ.എസ്.എസുകാരായ പ്രതികളെ വിട്ടയച്ചതില്‍ പൊലീസിനും പ്രോസിക്യൂഷനും ഉണ്ടായ ഗുരുതരമായ വീഴ്ചകളെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം താന്‍ ആവശ്യപ്പെടുന്നതെന്ന് ഹസന്‍ പറഞ്ഞു.

കൊലപാതകികള്‍ക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ആയിട്ടില്ലെന്നും മുസ് ലീം സമുദായത്തോട് ശത്രുത ഉണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഇത് തെളിയിക്കാന്‍ പൊലീസിന് സാധിക്കാത്തതിനെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. മൗലവിയുടെ മുറിയില്‍നിന്നും കണ്ടെടുത്ത ഫോണോ, മെമ്മറി കാര്‍ഡോ പൊലീസ് പരിശോധിച്ചില്ലെന്ന് കോടതി വിധിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.

തിരുവനന്തപുരം: മൂന്ന് യുവാക്കളെ 80 അടി താഴ്ചയുള്ള കിണറിൽനിന്ന് ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ആ​റ്റി​ങ്ങ​ൽ കാ​ട്ടു​മ്പു​റ​ത്ത് ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​നു​സ​മീ​പ​ത്തെ പൊ​ട്ട​ക്കി​ണ​റ്റി​ൽ വീണ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​പ​രി​ക്കേറ്റു. കാ​ട്ടു​മ്പു​റം കാ​ട്ടു​വി​ള​വീ​ട്ടി​ൽ നി​ഖി​ൽ (19), നി​തി​ൻ (17), പു​ത്ത​ൻ​വി​ള​വീ​ട്ടി​ൽ രാ​ഹു​ൽ രാ​ജ് (18) എ​ന്നി​വ​രാ​ണ് ശ​നി​യാ​ഴ്ച കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​തി​ൻ, രാ​ഹു​ൽ രാ​ജ് എ​ന്നി​വ​രെ പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​രു​വ​ർ​ക്കും കൈ, ​കാ​ൽ അ​സ്ഥി​കൾക്ക് പൊ​ട്ട​ലും ദേ​ഹ​മാ​സ​ക​ലം വ​ലി​യ ച​ത​വു​ക​ൾ ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര പ​രി​ക്കു​ക​ളു​ണ്ട്.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒരു മണിയോ​ടെ​യാ​ണ്​ സം​ഭ​വം. ഒ​രാ​ൾ കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​പ്പോ​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വേ കൂ​ടെ​യു​ള്ള​വ​ർ കൂ​ടി കി​ണ​റ്റി​ൽ വീ​ണു എ​ന്നാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്. നാ​ട്ടു​കാ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വി​ഫ​ല​മാ​യ​തോ​ടെ ആ​റ്റി​ങ്ങ​ൽ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി.

80 അ​ടി​യോ​ളം താ​ഴ്ച​യും വെ​ള്ള​വു​മു​ള്ള ആ​ൾ​മ​റ​യി​ല്ലാ​ത്ത​തും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ കി​ണ​റാ​യിരുന്നു ഇ​ത്. ആ​ഴം കൂ​ടു​ത​ലെ​ങ്കി​ലും ച​ളി നി​റ​ഞ്ഞ​തി​നാ​ൽ വീ​ഴ്ച​യു​ടെ ആ​ഘാ​തം കു​റ​ഞ്ഞു. കിണറ്റിൽ നിന്ന് പുറത്തെടുത്തപ്പോൾ അ​വ​ശ​ നി​ല​യി​ലാ​യിരുന്ന മൂ​വ​രെ​യും ആ​റ്റി​ങ്ങ​ൽ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Tags:    
News Summary - MM Hasan says CPM-BJP deal led to release of accused in Maulavi murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.