കോൺഗ്രസിന് ഏറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗ‍ർബല്യമെന്ന് എം.എം ഹസൻ

തി​രു​വ​ന​ന്ത​പു​രം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗ‍ർബല്യമെന്ന് യു.ഡി.എഫ് കൺവീന‍ർ എം.എം ഹസൻ. സം​ഘ​ട​നാ ദ‍ൗ​ർ​ബ​ല്യം മാ​റ്റാ​നാ​ണ് ബൂ​ത്ത് ത​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ജീ​വ​മാ​ക്കു​ന്ന​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ കെ.​പി​.സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ന്‍റെ ബൂ​ത്ത് എ​ന്‍റെ അ​ഭി​മാ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം.​എം. ഹ​സ​ൻ.

കോൺ​ഗ്രസിൽ എല്ലാവരും നേതാക്കളാണ്. എന്നാൽ നേതാക്കൾ ആരും അവരുടെ സ്ഥാനങ്ങളോട് നീതി പുലർത്തിയില്ല. യു​.ഡി​.എ​ഫി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ ഇ​തു​വ​രെ ത​ക​ർ​ന്നി​ട്ടി​ല്ല. ജ​ന​കീ​യ കോ​ട​തി​ക്ക് മു​ന്നി​ലേ​ക്കാ​ണ് യു​.ഡി​.എ​ഫ് പോ​കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​യും ബി​.ജെ​.പി​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി​യാ​ണ് വോ​ട്ടു പി​ടി​ച്ച​ത്. സോ​ളാ‍​ർ കേ​സു​ക​ൾ സി​.ബി​.ഐ​ക്ക് വി​ട്ട​തി​ലൂ​ടെ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ബി​.ജെ​.പി​യും ത​മ്മി​ൽ ഉ​ള്ള ര​ഹ​സ്യ ബ​ന്ധ​ത്തി​ന്‍റെ അ​ന്ത​ർ​ധാ​ര വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.