Posted On
date_range Updated On
date_range 'ഓടിക്കോ..അങ്ങോട്ടാരും പോകണ്ട.. പ്രേതം..! മെഡിക്കൽ കോളജ് കെട്ടിടത്തിൽ പ്രേതം..!'; ഞെട്ടിക്കൽ സമരത്തിൽ ഞെട്ടി കാസർകോട്
കാസർകോട്: കാസർകോട് ഗവ.മെഡിക്കൽ കോളജ് ഉടൻ യാഥാർത്യമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത സമരരീതിയുമായി ആക്ഷൻ കമ്മിറ്റി. പാതിവഴിയിലായ കെട്ടിടത്തിൽ പ്രേതത്തെ കണ്ട് ഓടി രക്ഷപ്പെടുന്ന രീതിയിലാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്.
കെട്ടിടത്തിനകത്ത് നിന്ന് ഒരു കൂട്ടം ആളുകൾ 'പ്രേതം..പ്രേതം' എന്ന് നിലവിളിച്ച് ഓടിവരുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണുന്നത്. 'അങ്ങോട്ടാരും പോകണ്ട, അവിടെ പ്രേതണ്ട്, ഓടിക്കോ...' എന്നിങ്ങനെ ആർത്ത് വിളിച്ചാണ് ആളുകൾ ഓടിപ്പോകുന്നത്.
കാസർകോട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കുക എന്നാവശ്യപ്പെട്ട് സമര സമിതി നടത്തിയ ഞെട്ടിക്കൽ സമരത്തിൽ എല്ലാവരും ശരിക്കും ഞെട്ടുകയും ചെയ്തു. തറക്കല്ലിട്ട് 13 വർഷം കഴിഞ്ഞിട്ടും ആശുപത്രി കെട്ടിടം നിർമാണം പൂർത്തിയാക്കാത്തതിന് എതിരെ രണ്ടാംഘട്ട സമരത്തിനാണ് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.