എം.​എം. അ​ക്ബ​ർ അറസ്​റ്റിൽ

കൊ​ച്ചി: മ​ത​പ്ര​ഭാ​ഷ​ക​നും മു​ജാ​ഹി​ദ് നേ​താ​വും പീ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​റു​മാ​യ എം.​എം. അ​ക്ബ​റിെ​ന അറസ്​റ്റുചെയ്​തു. പീസ്​ സ്​കൂളിൽ മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന പാ​ഠ​പു​സ്ത​കം പ​ഠി​പ്പി​ച്ചെ​ന്ന കേ​സി​ലാണ്​ അറസ്​റ്റ്​. കഴിഞ്ഞ ദിവസം ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കസ്​റ്റഡിയിലെടുത്ത അക്​ബറിനെ, കൊ​ച്ചി എ.​സി.​പി കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചോ​ദ്യം ചെ​യ്​തശേഷമാണ്​ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. തിങ്കളാഴ്​ച കോടതിയിൽ ഹാജരാക്കും.

എം.എം അക്​ബറിനെ ഇന്ന്​ രാവിലെയാണ്​ ഹൈദരാബദ്​ വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞത്​. വിവാദ പാഠപുസ്തക കേസുമായി ബന്ധപ്പെട്ടാണ്​ അക്ബറിനെ ഹൈദരാബാദ് വിമാനത്താവളത്തിൽ തടഞ്ഞു വച്ചത്. ഇദ്ദേഹത്തിന് എതിരെ എൻ.ഐ.എ കേസുകൾ ഒന്നുമില്ല. മുംബൈയിലെ അൽ ബുറൂജ് പബ്ലിക്കേഷൻ തയ്യാറാക്കിയ മതസ്പർദ്ധ കാരണമാകുന്ന വിവാദ പാഠപുസ്തകം എറണാകുളം പീസ് സ്കൂളിൽ പഠിപ്പിച്ചു എന്ന പരാതിയിൽ കേരളാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എം.എം. അക്ബറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

എം.എം അക്ബർ വിദേശത്തായതിനാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അദ്ദേഹത്തി​​​​​​​​​​​​െൻറ പാസ്പോർട്ട് നമ്പർ വിവിധ വിമാനത്താവളങ്ങളിൽ കൈമാറുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചിരിക്കുന്നത് എന്നാണ് സൂചന. നിലവിൽ കേരള പൊലീസ് ആണ് പാഠപുസ്തക കേസ് അന്വേഷിക്കുന്നത്. കേസ് നടപടിയുടെ ഭാഗമായി ഇദ്ദേഹത്തെ കേരളത്തിലേക്ക് എത്തിക്കും. അതിനായി പാലാരിവട്ടം പൊലീസ്​ ഹൈദരാബാദിലേക്ക്​ തിരിച്ചിട്ടുണ്ടെന്നും വൈകീട്ട് 7.40ന് എം.എം അക്ബറുമായി ഇവർ നെടുമ്പാശ്ശേരിയിലെത്തുമെന്നും എ.സി.പി കെ. ലാൽജി അറിയിച്ചു.

സ്കൂളിലെ രണ്ടാം ക്ലാസിൽ പഠിപ്പിക്കാൻ തയാറാക്കിയ മത പാഠപുസ്തകത്തിൽ 'നിങ്ങളുടെ സഹപാഠി മതപരിവർത്തനത്തിന് തയ്യാറായി വന്നാൽ എന്ത് ഉപദേശമാണ് ആദ്യം നൽകുക' എന്ന പാഠഭാഗം ആണ് വിവാദമായത്. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ പരാതിക്കാരനായാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് സ്കൂൾ റെയ്ഡ് ചെയ്യുകയും വിവാദ പാഠപുസ്തകം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ പാഠപുസ്തകം തയ്യാറാക്കിയ മുംബൈയിലെ  അൽ ബുറൂജ് പബ്ലിക്കേഷൻ മേധാവി, കണ്ടൻറ്​ എഡിറ്റർ, പാഠപുസ്തക ഡിസൈനർ എന്നിവരെ  മുംബൈയിൽ നിന്ന്​ അറസ്റ്റ് ചെയ്ത്​ നേരത്തെ എറണാകുളത്ത് എത്തിച്ച് ചോദ്യംചെയ്യുകയും റിമാൻഡ് ചെയ്യുകയും ഉണ്ടായിരുന്നു.

ഈ പാഠഭാഗം അനുചിതമാണെന്നു കണ്ടു  അത് പഠിപ്പിക്കേണ്ടതില്ല എന്ന് അധ്യാപകർക്ക് നിർദ്ദേശം നൽകിയിരുന്നു എന്നാണ് എം.എം അക്ബർ കേസി​​​​​​​​​െൻറ ആദ്യഘട്ടത്തിൽ അന്വേഷണസംഘത്തിന് വിശദീകരണം നൽകിയിരുന്നത്. കേസി​​​​​​​​​െൻറ തുടർ അന്വേഷണത്തിലാണ് എം.എം അക്ബർ ഉൾപ്പെടെയുള്ള പീസ് സ്കൂൾ ഡയറക്ടർമാരെയും പ്രതിചേർത്തത്. ഇതിനകം ഇദ്ദേഹം വിദേശത്തേക്ക് പോവുകയായിരുന്നു എന്നാണ് പൊലീസ് വിശദീകരണം.

Tags:    
News Summary - M.M akbar arrived in kochi-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.