കാസർകോട്: എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ടിൽ സമർപ്പിച്ച രണ്ടു വർഷത്തെ ശിപാർശകൾ ധനവകുപ്പ് റദ്ദാക്കി. ഇൗ തുക മണ്ഡലത്തിലെ പ്രളയ ദുരിതാശ്വാസത്തിന് മാറ്റിവെക്കണം. പുതിയ ശിപാർശകൾ നൽകുന്നതിന് സമയം നീട്ടിനൽകിയിട്ടുണ്ട്. 140 എം.എൽ.എമാരിൽ നിന്ന് 1400 കോടി രൂപയോളമാണ് ഇതുവഴി ദുരിതാശ്വാസത്തിന് ലഭിക്കുക.
പ്രളയത്തിലും കാലവർഷത്തിലും തകർന്ന റോഡുകൾ, കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവ പുനർനിർമിക്കാൻ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിക്കണമെന്നാണ് ധനവകുപ്പ് എം.എൽ.എമാർക്ക് അയച്ച സർക്കുലറിൽ ആവശ്യപ്പെട്ടത്. 2017-18, 2018-19 വർഷങ്ങളിൽ അനുമതി നൽകിയതും ഇതുവരെ ആരംഭിക്കാത്തതുമായ പ്രവൃത്തികൾ റദ്ദാക്കി പകരം പ്രളയം ദുരിതാശ്വാസ നടപടികൾക്ക് ശിപാർശകൾ സമർപ്പിക്കണം. 2017-18 സാമ്പത്തിക വർഷത്തെ ശിപാർശകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31വരെ നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.