ന​വ​കേ​ര​ള സ​ദ​സ്സി​ന് മു​ന്നോ​ടി​യാ​യി കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ര്‍ എം.​എ​ല്‍.​എ ബ​സി​ന്റെ പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തു​ന്നു

നവകേരള സദസ്സ്​ ബസിന്‍റെ പരീക്ഷണയോട്ടം നടത്തി എം.എല്‍.എ

പ​ത്ത​നാ​പു​രം: എം.​എ​ല്‍.​എ ബ​സ് ഓ​ടി​ച്ച് ന​വ​കേ​ര​ള​സ​ദ​സ്സി​ന്‍റെ ട്ര​യ​ല്‍ റ​ണ്‍ ന​ട​ത്തി.

മ​ഞ്ച​ള്ളൂ​ര്‍ എ​ന്‍.​എ​സ്.​എ​സ് ഗ്രൗ​ണ്ടി​ലേ​ക്ക് ന​വ​കേ​ര​ള സ​ദ​സ്സി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ക്കു​ന്ന ബ​സ് സു​ര​ക്ഷി​ത​മാ​യി പ്ര​വേ​ശി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ത്തി​യ​ത്‌.

സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി എ​ത്തു​ന്ന ബ​സി​ന് സ​മാ​ന​മാ​യ സ്വ​കാ​ര്യ​ബ​സ് എ​ത്തി​ച്ചാ​യി​രു​ന്നു പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. ഡി​സം​ബ​ര്‍ 18ന്​ ​രാ​വി​ലെ 11 മ​ണി​യ്ക്കാ​ണ് പ​ത്ത​നാ​പു​ര​ത്ത് ന​വ​കേ​ര​ള സ​ദ​സ്സ്​ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.

ഇ​തി​ന്റെ ഭാ​ഗ​മാ​യി കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ര്‍ എം.​എ​ല്‍.​എ​യാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​സ് ഓ​ടി​ച്ച​ത്‌.

പ​ത്ത​നാ​പു​രം ടൗ​ണി​ല്‍ നി​ന്ന്​ മ​ഞ്ച​ള്ളൂ​രി​ലെ വേ​ദി​ക്കു​സ​മീ​പം വ​രെ​യാ​യി​രു​ന്നു ഓ​ട്ടം.

Tags:    
News Summary - MLA conducts trial run of Navakerala Sadas bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.