എം.കെ.സാനു അത്യാസന്ന നിലയിൽ ആശുപത്രിയിൽ

കൊച്ചി: മലയാളത്തിലെ പ്രഗൽഭ സാഹിത്യ നിരൂപകനും എഴുത്തുകാരനും വാഗ്മിയുമായ എം.കെ. സാനുവിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

കഴിഞ്ഞ ആഴ്ച വീണതിനെ തുടർന്ന് വലതു തുടയെല്ലിന് പൊട്ടൽ സംഭവിച്ചതായും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 96 വയസ്സാണ് അദ്ദേഹത്തിന്.

Tags:    
News Summary - MK Sanu in critical condition in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.