ഒളികാമറ വിവാദം: ജനകീയ കോടതി തീരുമാനിക്കട്ടെയെന്ന് എം.കെ രാഘവൻ

കോഴിക്കോട്: ഒളികാമറ വിവാദക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ മൊഴി നൽകിയിട്ടുണ്ടെന്ന് കോഴിക്കോട് യു.ഡി.എ ഫ് സ്ഥാനാർഥി എം.കെ രാഘവൻ. നിയമപരമായ അന്വേഷണം നടക്കെട്ടെ. ബാക്കിയുള്ള കാര്യങ്ങൾ ജനകീയ കോടതിയും നീതിന്യായ കോടതിയ ും തീരുമാനിക്കട്ടെയെന്നും രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

ഒളികാമറ വിവാദക്കേസിൽ ഇന്ന് രാവിലെയാണ് കോൺഗ്രസ്​ സ്​ഥാനാർഥി എം.കെ രാഘവന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. രാവിലെ ഏഴിന് രാഘവന്‍റെ വീട്ടി​െലത്തിയുള്ള മൊഴി രേഖപ്പെടുത്തൽ ഒരു മണിക്കൂർ നീണ്ടു നിന്നു​. കോഴിക്കോട്​ എ.സി.പി വാഹിദിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ്​ മൊഴി എടുത്തത്​.

തെരഞ്ഞെടുപ്പ്​ കമീഷന്​ സി.പി.എം യുവജന വിഭാഗം നേതാവ് മുഹമ്മദ് റിയാസ് നൽകിയ പരാതിയിലും ആരോപണം കെട്ടിച്ചമച്ചതാണെന്ന രാഘവൻെറ പരാതിയിലുമാണ് നടപടി. കോ​ഴി​ക്കോ​ട് എ.​സി.​പി പി. ​വാ​ഹി​ദ്, ഡി.​സി.​പി എ.​കെ. ജ​മാ​ലു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Tags:    
News Summary - MK Raghavan Spy Camera Operation Congress -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.