പാലാ ബിഷപ്പിന്‍റെ പ്രസ്താവന തെറ്റിദ്ധാരണ‍യുണ്ടാക്കുന്നതാണെന്ന് എം.കെ. മുനീർ

കോ​ഴി​ക്കോ​ട്: പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എം.​കെ. മു​നീ​ർ. കേ​ര​ള​ത്തി​ൽ നാ​ർകോട്ടിക് ജിഹാദും ലൗജിഹാദും ഉണ്ടെന്ന വിഷയം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വി​ഷ​യ​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി മു​ന്നോ​ട്ട് നീ​ങ്ങ​ണ​മെ​ന്നും മു​നീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കണ്ണൂർ സർവകലാശാലയിലെ സി​ല​ബ​സി​ൽ ഹിന്ദുത്വ നേതാക്കളായ സ​വ​ര്‍​ക്ക​റുടേയും ഗോ​ള്‍​വാ​ള്‍​ക്ക​റുടേയും പുസ്തകങ്ങൾ ഉ​ൾ​പ്പെ​ടു​ത്തി​യ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ന​ട​പ​ടി​യി​ലും മു​നീ​ർ അതൃപ്തി രേഖപ്പെടുത്തി. ഗാ​ന്ധി​ക്കും നെ​ഹ്‌​റു​വി​നും അ​പ്പു​റ​ത്തേ​ക്ക് ഹി​ന്ദു​ത്വ വാ​ദി​ക​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​താ​ണ് പ്ര​ശ്‌​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.