മിഷേലി​െൻറ ഫോണിനായി ക്രൈംബ്രാഞ്ച്; നേവിയുടെ സഹായ​േത്താടെ തിരച്ചിൽ നടത്തിയേക്കും

കൊച്ചി: കായലിൽ മരിച്ചനിലയിൽ കണ്ട സി.എ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമം ൈക്രംബ്രാഞ്ച് ആരംഭിച്ചു. ഇതിനായി ഗോശ്രീ പാലത്തിന്​ സമീപം കായലിൽ നേവിയുടെ സഹായ​േത്താടെ തിരച്ചിൽ നടത്തിയേക്കും. മിഷേലും േക്രാണിനും തമ്മിലുണ്ടായിരുന്ന ബന്ധം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാനാണ് ഫോൺ കണ്ടെടുക്കാൻ ശ്രമിക്കുന്നത്. അറസ്​റ്റിലായ  േക്രാണിനെ അടുത്ത ദിവസംതന്നെ ഇയാൾ ജോലിചെയ്യുന്ന ഛത്തിസ്​ഗഢിലെത്തിച്ച് തെളിവെടുക്കും. സ്​ഥാപനത്തിൽ ഇയാൾ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ അന്വേഷണസംഘം പരിശോധിക്കും. സഹപ്രവർത്തകരിൽനിന്ന്​ മൊഴിയെടുക്കും. ഇതിനിടെ മിഷേൽ കലൂർ പള്ളി മുതൽ ഗോശ്രീ പാലം വരെ നടന്നുപോകുന്ന വ്യക്​തതയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 30 മിനിറ്റോളം വരുന്ന, ഏഴു സി.സി.ടി.വി കാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ൈക്രംബ്രാഞ്ചിന്​ കൈമാറി. 

മാർച്ച്​ അഞ്ചിന് വൈകുന്നേരം 5.40ഓടെ കലൂർ പള്ളിയിലെത്തിയ മിഷേൽ 6.12ന് അവിടെനിന്ന് മടങ്ങിയെന്നാണ് അന്വേഷണ സംഘത്തി​െൻറ നിഗമനം. പള്ളിയിൽ 20 മിനിറ്റോളം വിനിയോഗിച്ച മിഷേൽ പിന്നീട് പുറത്തിറങ്ങി കുരിശുപള്ളിയുടെ മുന്നിലെത്തി  പ്രാർഥിക്കുന്നത് കാണാം. ഈ ദൃശ്യങ്ങളിൽ മിഷേലി​െൻറ മുഖം വ്യക്​തമാണ്. ഗോശ്രീ പാലത്തിന്​ സമീപത്തേക്ക് അതിവേഗത്തിൽ നടന്നുനീങ്ങുന്ന സി.സി.ടി.വി ദൃശ്യവും ലഭിച്ചു. ഗോശ്രീ പാലത്തിന് സമീപമുള്ള പഴക്കടയുടെ മുന്നിലൂടെ നീങ്ങുന്ന ദൃശ്യമാണ് ഇവിടെനിന്ന് ലഭിച്ചത്. മിഷേലിനെ കാണാതായ അഞ്ചിന് വൈകീട്ട് ഗോശ്രീ പാലത്തിൽ വെച്ച് മിഷേലിനോട് രൂപ സാദൃശ്യമുള്ള ഒരു പെൺകുട്ടിയെ കണ്ടെന്നും അൽപസമയം കഴിഞ്ഞ് ഇവരെ കാണാതായെന്നും വൈപ്പിൻ സ്വദേശിയായ അമൽ പൊലീസിന് മൊഴി നൽകിയിരുന്നു. 

Tags:    
News Summary - mitchel shaji death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.