മിഷേൽ നടന്നുപോകുന്ന ഒരു ദൃശ്യം കൂടി ലഭിച്ചു

കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സി.എ വിദ്യാർഥിനി മിഷേൽ ഷാജി ഗോശ്രീ പാലത്തിന് സമീപത്തേക്ക് നടന്നുപോകുന്നതി​​െൻറ മറ്റൊരു ദൃശ്യം കൂടി പൊലീസിന് ലഭിച്ചു. ഗോശ്രീ പാലത്തിനും ഹൈകോടതി ജങ്ഷനും ഇടയിലുള്ള പഴക്കടക്ക് സമീപത്തുകൂടെ വേഗത്തിൽ പോകുന്ന ദൃശ്യമാണ് രാത്രി വൈകി പൊലീസിന് ലഭിച്ചത്. വ്യാഴാഴ്ച രാവിലെ ലഭിച്ചതിൽനിന്ന്​ കുറച്ചുകൂടെ വ്യക്​തമായ ദൃശ്യമാണിത്. തലയിൽ ഷാൾ ധരിച്ചിരിക്കുന്നതിനാൽ മുഖം വ്യക്​തമല്ല. എന്നാൽ, മിഷേലിനെ കാണാതായപ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് ദൃശ്യത്തിലുള്ളത്. 

Tags:    
News Summary - mitchel shaji death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.