എസ്.ഡി.പി.ഐയുടെ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത്? പോർച്ചുഗൽ ആരാധകരോട് കയർത്ത് ബി.ജെ.പി പ്രവർത്തകൻ

കണ്ണൂര്‍: ലോകകപ്പിന്‍റെ ആവേശം നാടെങ്ങും അലയടിക്കവേ കണ്ണൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത് രസകരമായൊരു സംഭവമാണ്. കണ്ണൂർ പാനൂർ വൈദ്യർ പീടികയിൽ ചൊവ്വാഴ്ച്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. പറങ്കിപ്പടയക്ക് പിന്തുണ അറിയിച്ച് കൊണ്ട് പ്രദേശത്ത് ആരാധകർ പോർച്ചുഗൽ പതാക കെട്ടിയിരുന്നു. രാത്രി ഏഴ് മണിയോടെ ഒരാൾ ഈ പതാക പ്രത്യേകിച്ച് കാരണമൊന്നുംകൂടാതെ വലിച്ച് കീറി നശിപ്പിക്കുകയായിരുന്നു.

സംഭവം നേരിൽകണ്ട ചിലർ കാമറയിൽ പകർത്തി പ്രചരിപ്പിച്ചു. ഇത് കണ്ട പോർച്ചുഗൽ ആരാധകർ എത്തി യുവാവിനെ ചോദ്യം ചെയ്തു. എസ്.ഡി.പി.ഐയുടെ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത് എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതുകേട്ട ആരാധകരും ഞെട്ടി. യുവാവിന്റെ 'അറിവില്ലായ്മ'ക്കുമുന്നിൽ പകച്ചുനിൽക്കാനേ പാവം ആരാധകർക്ക് കഴിഞ്ഞുള്ളു. യുവാവ് പോര്‍ച്ചുഗലിന്‍റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അവസാനം സംഗതി പൊലീസിന് മുന്നിലെത്തി.

ദീപക് എലങ്കാട് എന്നയാളാണ് പതാക കീറിയതെന്നും ഇയാൾ ബി.ജെ.പി പ്രവർത്തകനാണെന്നും പൊലീസ് പറയുന്നു. മദ്യലഹരിയിലായിരുന്നു ഇയാളുടെ അതിക്രമം. കീറിയ ശേഷമാണ് അത് പോര്‍ച്ചുഗല്‍ പതാകയായിരുന്നു എന്ന് ഇയാള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരാധകരും ഇയാളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇയാള്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തതായും പാനൂര്‍ പോലീസ് അറിയിച്ചു.

Full View


Tags:    
News Summary - Mistaking it for the flag of SDPI, Portugal flag destroyed by bjp worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.