മലപ്പുറത്ത് നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കോഴിക്കോട് മാളിൽ കണ്ടെത്തി

കോഴിക്കോട്: മലപ്പുറത്ത് നിന്ന് കാണാതായ സഹോദരങ്ങളുടെ മക്കളെ കോഴിക്കോട് കണ്ടെത്തി. മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് ഇന്നലെ വൈകീട്ട് കാണാതായ 10, 5 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് കോഴിക്കോട് ഹൈലൈറ്റ് മാളിൽനിന്ന് കണ്ടെത്തിയത്.

കോഴിക്കോട് പൊറ്റമ്മലിൽ ബസ് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹൈലൈറ്റ് മാളിൽ കണ്ടെത്തിയത്. ഇന്നലെ ​വൈകീട്ടാണ് കുട്ടികൾ വീട്ടിൽനിന്ന് ഇറങ്ങിയത്. സമീപത്തുള്ള സ്ഥലത്ത് കളിക്കുകയാ​ണെന്നാണ് രക്ഷിതാക്കൾ കരുതിയത്. എന്നാൽ, ഏറെ വൈകിയിട്ടും വരാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. എടവണ്ണ പൊലീസിൽ പരാതി നൽകുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും ചെയ്തു. കോഴിക്കോട് ഭാഗത്തേക്ക് ബസ് കയറിയതായി സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊറ്റമ്മലിൽ ഇറങ്ങിയതും മാളിൽ​ പോയതും കണ്ടെത്തിയത്.

ഇന്നലെ രാത്രി മാളിലും പരിസരത്തുമായി കഴിഞ്ഞ് കൂടിയ കുട്ടികളെ ഇന്ന് 12 മണിയോടെയാണ് കണ്ടെത്തിയത്. മുമ്പ് കുടുംബത്തോടൊപ്പം കുട്ടികൾ മാളിൽ വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

Tags:    
News Summary - missing students found at hilite mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.