ഒഴുക്കിൽപ്പെട്ട് കാണാതായ മുൻ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി

കാസർകോട്: ഭീമനടി കൂരാംകുണ്ടിൽ ഒഴുക്കിൽപ്പെട്ട മുൻ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. കുരാംകുണ്ടിലെ രവീന്ദ്രന്റെ ഭാര്യ ലത (57) യുടെ മൃതദേഹമാണ് പ്ലാച്ചിക്കര വനത്തിലൂടെ ഒഴുകുന്ന തോട്ടിൽനിന്ന് കണ്ടെത്തിയത്.

ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ലതയെ വീടിന് സമീപത്തെ തോട്ടിൽ കുത്തൊഴുക്കിൽപ്പെട്ട് കാണാതായത്.

വെള്ളരിക്കുണ്ട് പൊലീസും പെരിങ്ങോം ഫയർഫോഴ്സും നാട്ടുകാരും തിരച്ചിലിൽ പങ്കാളികളായി.

Tags:    
News Summary - Missing former teacher's body found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.