കാസര്‍കോട്: ഭര്‍ത്താവിനൊപ്പം ഉറങ്ങുകയായിരുന്ന ഗർഭിണിയെ ചുട്ടുകൊന്ന കേസില്‍ പ്രതിയായ ആദ്യ ഭാര്യക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. ഉപ്പള കണ്ണാംപെട്ടിയിലെ വീട്ടില്‍ ഭർത്താവ് അബ്ദുറഹിമാനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ഭാര്യ ഗർഭിണിയായ നഫീസത്ത് മിസ്രിയയെ (21) കൊലപ്പെടുത്തിയ കേസിൽ പ്രതി ഗോവയിലെ മിസ്രിയയെയാണ് ജില്ല അഡീഷനൽ െസഷൻസ് കോടതി ജഡ്ജി പി.എസ്. ശശിധരൻ ശിക്ഷിച്ചത്.
കൊലപാതകം (302), വധശ്രമം (307) എന്നീ കുറ്റകൃത്യങ്ങളിലാണ് മിസ്രിയക്ക് ശിക്ഷ. 2011 ആഗസ്റ്റ് ഏഴിനാണ് സംഭവം. ഭര്‍ത്താവ് അബ്ദുറഹ്മാനോടൊപ്പം ഉപ്പള കണ്ണാംപെട്ടിയിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നഫീസത്ത് മിസ്രിയയെയാണ് പുലര്‍ച്ച ആറു മണിയോടെ കൊലപ്പെടുത്തിയത്. ജനലിലൂടെ നഫീസത്ത് മിസ്രിയയുടെ ദേഹത്തേക്ക് പ്രതി പെട്രോളൊഴിക്കുകയും തീപ്പെട്ടി കത്തിച്ച് അകത്തേക്ക് എറിഞ്ഞ് തീകൊളുത്തുകയുമായിരുന്നു. ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയെന്നതും കോടതി ഗൗരവത്തിലെടുത്തു.
അബ്ദുറഹ്മാനും സാരമായി പൊള്ളലേറ്റിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാഘവന് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.