നന്ത്യത്ത് ഗോപാലകൃഷ്ണൻ

ഗവേഷക വിദ്യാർഥിനിയോട് മോശം പെരുമാറ്റം; കോളജ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

പന്തളം: ഗവേഷക വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പന്തളം എന്‍.എസ്.എസ് കോളജ് പ്രിന്‍സിപ്പൽ നന്ത്യത്ത് ഗോപാലകൃഷ്ണന് സസ്‌പെന്‍ഷന്‍. ഒരുവര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായത്.

തിരുവനന്തപുരം എം.ജി കോളജ് പ്രിന്‍സിപ്പൽ ആയിരിക്കേ ഇദ്ദേഹത്തിന്‍റെ കീഴിൽ ഗവേഷണം നടത്തിയ വിദ്യാർഥിനിയാണ് പരാതി നല്‍കിയത്. അന്വേഷണ കമീഷന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൈഡ്ഷിപ്പില്‍നിന്ന് ഗോപാലകൃഷ്ണനെ നീക്കം ചെയ്തിരുന്നു. സര്‍വകലാശാല ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടപടി സ്വീകരിക്കാന്‍ എന്‍.എസ്.എസ് മാനേജ്‌മെന്റിനോട് കേരള സർവകലാശാല നിര്‍ദേശിക്കുകയായിരുന്നു.

സാഹിത്യവിമര്‍ശകന്‍ കൂടിയായ ഗോപാലകൃഷ്ണന്‍ കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശിയാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം, സെന്‍സര്‍ ബോര്‍ഡ് അംഗം, യു.ജി.സി വിദഗ്ധ സമിതി അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. യു.ജി.സി പ്രതിനിധിയായി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ഗവേണിങ് ബോഡി അംഗമാണ്.

Tags:    
News Summary - Misbehavior with research student; Suspension for College Principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.