തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ പലതും കഴിഞ്ഞ വർഷങ്ങളിൽ അവസാനിപ്പിച്ച കേന്ദ്ര സർക്കാർ നിലവിലുണ്ടായിരുന്നവ കൂടി നിർത്തലാക്കുന്ന നിലയിൽ വിഹിതവും വിദ്യാഭ്യാസ പദ്ധതി വിഹിതങ്ങളും ബജറ്റിലൂടെ വെട്ടിച്ചുരുക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ് തുക 40 ശതമാനവും പോസ്റ്റ്മെട്രിക് സ്കോളർഷിപ് തുക 63.8 ശതമാനവും മെറിറ്റ് കം മീൻസ് തുക 78 ശതമാനവും വിവിധ വിദ്യാഭ്യാസ പദ്ധതി തുകകൾ 99.5 ശതമാനവും നടപ്പ് സാമ്പത്തിക വർഷത്തിൽ നിന്നും ബജറ്റിൽ വെട്ടിക്കുറച്ചു. ഇത് ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ബോധപൂർവമായ പ്രതികാര നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.