ന്യൂനപക്ഷ ആനുകൂല്യം: 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി ഉത്തരവ് നീതിയുടെ വിജയം -യാക്കോബായ സഭ

കൊച്ചി: ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി ഉത്തരവ് നീതിപരവും കാലങ്ങളായി കേരളത്തിലെ സഭകൾ ആവശ്യപ്പെട്ടുവരുന്നതുമാണെന്നും യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തൻ ട്രസ്​റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത.

മത്സരപരീക്ഷകളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരിശീലനം നൽകാനുള്ള കേന്ദ്രങ്ങളിൽ ക്രൈസ്തവ വിഭാഗത്തിന് മതിയായ പങ്കാളിത്തം ലഭിക്കുന്നില്ല. ഇതുൾപ്പെടെ ക്രൈസ്തവസമൂഹം ഉന്നയിച്ചുവരുന്ന വിഷയങ്ങളിലും സർക്കാർ നീതി നടപ്പാക്കിത്തരുമെന്നാണ്​ പ്രതീക്ഷ.

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ വലിയ പ്രതീക്ഷയുണ്ട്. ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിച്ച്​ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജസ്​റ്റിസ് ​െബഞ്ചമിൻ കോശി അധ്യക്ഷനായി കമീഷനെ നിയമിച്ച സർക്കാർ നടപടി വലിയ ചുവടുവെപ്പാണെന്നും പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - Minority Benefit: High Court Order Repealing 80:20 Ratio Victory of Justice - Jacobite Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.