സമൂഹ മാധ്യമം വഴി പരിചയത്തിലായ പ​തി​നാ​റു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​തതായി പരാതി; 19കാ​ര​ൻ അ​റ​സ്​​റ്റി​ൽ

അ​ഞ്ച​ൽ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​നാ​റു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത യു​വാ​വി​നെ അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര മൈ​ലം സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

സമൂഹ മാധ്യമം വ​ഴി അ​ടു​പ്പ​ത്തി​ലാ​യ​ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും പീഡിപ്പിക്കുകയും ചെയ്തെന്നാണ്​ ​പരാതി. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പെൺകുട്ടിയെ മ​ണി​ക​ണ്ഠ​െൻറ മൈ​ല​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ​െ​വ​ച്ചും പ​ല​ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കിയി​രു​ന്നുവെന്നും പ​രാ​തിയിൽ പറയുന്നു.

ഏ​താ​നും ദി​വ​സം മു​മ്പ് പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ​നി​ന്ന്​ കാ​ണാ​താ​യ​തി​നെ​തു​ട​ർ​ന്ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ അ​ഞ്ച​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ണി​ക​ണ്ഠ​െൻറ വീ​ട്ടി​ൽ​നി​ന്ന്​ ഇ​രു​വ​രെ​യും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - minor raped; 19 years old man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.