Posted On
date_range Updated On
date_range കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 10ാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. നാലുപേർ ചേർന്ന് രണ്ടു ദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി നൽകിയ മൊഴി.
നവംബർ 19നാണ് സംഭവം. കണ്ണൂർ വനിതാസെൽ സി.ഐക്കാണ് പരാതി നൽകിയത്. സംഭവത്തിൽ നാലുപേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. പ്രതികൾ വലയിലായതായും ചൊവ്വാഴ്ച വൈകീേട്ടാടെ അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.