പട്ടാമ്പി, തൃത്താല മേഖലകളില്‍ വീണ്ടും ഭൂചലനം

പട്ടാമ്പി: പട്ടാമ്പി, തൃത്താല മേഖലകളില്‍ ചൊവ്വാഴ്ച ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 12.10ന് ഇടിമുഴക്കം പോലുള്ള ശബ്ദത്തോടെയായിരുന്നു ഭൂചലനം. മൂന്ന് സെക്കന്‍ഡ് ഭൂചലനം അനുഭവപ്പെട്ടു. വീടുകള്‍ക്ക് കേടുപാടുകളോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. പട്ടാമ്പി മേഖലയില്‍ ശങ്കരമംഗലം, കിഴായൂര്‍, കൊടലൂര്‍, തൃത്താല മേഖലയില്‍ കൂറ്റനാട്, വാവനൂര്‍, കണ്ണനൂര്‍, തിരുമിറ്റക്കോട് എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായി ഭൂമി കുലുങ്ങിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഒക്ടോബര്‍ ഒമ്പതിന് രാത്രി 10നും ഭൂചലനം ഉണ്ടായിരുന്നു. തുടര്‍ ചലനങ്ങളില്‍ ആശങ്കയിലാണ് ജനം.
അനധികൃത ക്വാറികളും മണ്ണെടുപ്പുമായി വന്‍തോതില്‍ പ്രകൃതി ചൂഷണം നടക്കുന്ന പ്രദേശത്താണ് ഭൂചലനം.

Tags:    
News Summary - minor earthquake at pattambi, thrithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.