ഹിന്ദി നിർബന്ധമില്ല; വിദ്യാഭ്യാസ നയ കരട് കേന്ദ്രം തിരുത്തി

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദി ഭാ​ഷ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യ​തോ​ടെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​​െൻറ ക​ര​ട്​ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​രു​ത്തി. ഹി​ന്ദി പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കി​ല്ലെ​ന്നാ​ണ്​ മാ​ന​വ​​വി​ഭ​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം ഇ​പ്പോ​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ത്രി​ഭാ​ഷ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ക​ര​ടു​ന​യ​ത്തി​ലെ ഇം​ഗ്ലീ​ഷ്, ഹി​ന്ദി, പ്രാ​ദേ​ശി​ക ഭാ​ഷ എ​ന്ന ഫോ​ർ​മു​ല,​ ഇം​ഗ്ലീ​ഷും പ്രാ​ദേ​ശി​ക ഭാ​ഷ​യും കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ താ​ൽ​പ​ര്യ​മു​ള്ള ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഷ​യും​കൂ​ടി പ​ഠി​ക്ക​ണ​മെ​ന്നാ​ണ്​ തി​രു​ത്ത്​ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​നെ​തി​രെ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം വ്യ​വ​സ്​​ഥാ​പി​ത രൂ​പം കൈ​വ​രി​ച്ചു​വ​രു​ന്ന​തി​നി​ടെ അ​പ​ക​ടം മ​ന​സ്സി​ലാ​ക്കി​യാ​ണ്​ സ​ർ​ക്കാ​റി​​െൻറ പെ​െ​ട്ട​ന്നു​ള്ള പി​ന്മാ​റ്റം. ഒ​രു ഭാ​ഷ​യും എ​വി​ടെ​യും അ​ടി​ച്ചേ​ൽ​പി​ക്കി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി മ​​​​ന്ത്രി​മാ​രാ​യ നി​ർ​മ​ല സീ​താ​രാ​മ​ൻ, പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ, എ​സ്. ജ​യ്​​ശ​ങ്ക​ർ എ​ന്നി​വ​ർ രം​ഗ​ത്തു​വ​ന്നു. ഇ​വ​രു​ടെ ത​മി​ഴി​ലു​ള്ള ട്വീ​റ്റി​നു പി​ന്നാ​ലെ​യാ​ണ്​ ക​ര​ടി​ൽ തി​രു​ത്ത​ൽ ഉ​ണ്ടാ​യ​ത്. ക​ര​ടു​ന​യം മാ​ത്ര​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്നും സ​ര്‍ക്കാ​ര്‍ ഇ​തു​വ​രെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം പ്ര​ഖ്യാ​പി​ച്ചി​ട്ടി​െ​ല്ല​ന്നും കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി ര​മേ​ശ്​ പൊ​ഖ്​​റി​യാ​ലും അ​റി​യി​ച്ചു.

തമിഴ്നാട്ടിലടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തമിഴരുടെ രക്തത്തില്‍ ഹിന്ദിക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പ്രതിഷേധത്തിനിറങ്ങുമെന്നും അത് തേനീച്ചക്കൂട്ടിൽ കല്ലെറിയുന്നതിന് തുല്ല്യമാകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു.

മഹാരാഷ്ട്ര നവനിർമാൺ സേനയും കരടിനെതിരെ രംഗത്തു വന്നിരുന്നു. ഹിന്ദി തങ്ങളുടെ മാതൃഭാഷയല്ലെന്നും അത് അടിച്ചേൽപ്പിക്കരുതെന്നുമാണ് മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) വക്താവ് അനിൽ ഷിഡോർ പറഞ്ഞത്. കരട് മാത്രമാണ് ലഭിച്ചതെന്നും ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - ministry-revises-draft-national-education-policy-india-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.