സര്‍ക്കാര്‍ ഡയറിയിലെ മന്ത്രിമാരുടെ മൂപ്പിളമത്തര്‍ക്കത്തിന് മുഖ്യമന്ത്രിയുടെ തീര്‍പ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഡയറിയിലെ മന്ത്രിമാരുടെ മൂപ്പിളമത്തര്‍ക്കത്തിന് ഒടുവില്‍ മുഖ്യമന്ത്രിയുടെ തീര്‍പ്പ്. എല്ലാവരും സമന്മാരായതിനാല്‍ മന്ത്രിമാര്‍ക്കിടയില്‍ പ്രോട്ടോകോള്‍ ക്രമം നിലവിലില്ളെന്നും ഡയറിയില്‍ മന്ത്രിമാരുടെ പേരുകള്‍ അക്ഷരമാല ക്രമത്തില്‍ അച്ചടിക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ തീരുമാനം. മന്ത്രിമാരുടെ സീനിയോറിറ്റി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് നല്‍കിയ ഫയലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ ഡയറിയില്‍ സി.പി.ഐ മന്ത്രിമാരുടെ പേര് സി.പി.എം മന്ത്രിമാര്‍ക്ക് പിന്നിലായതിനത്തെുടര്‍ന്ന് അച്ചടി നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. മന്ത്രിമാരുടെ പട്ടികയില്‍ അക്ഷരമാലക്രമം പാലിച്ചില്ളെന്ന സി.പി.ഐയുടെ പരാതിയത്തെുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ട് അച്ചടി നിര്‍ത്തിവെച്ചത്. മന്ത്രിമാരുടെ പട്ടികയില്‍ മുഖ്യമന്ത്രിയുടെയും അതിനു ശേഷം അക്ഷരമാലക്രമത്തിലുമാണ് പേര് രേഖപ്പെടുത്തുന്നത്. എന്നാല്‍, ഇത്തവണ സി.പി.എം മന്ത്രിമാരുടെ പേരുകള്‍ കഴിഞ്ഞാണ് സി.പി.ഐ മന്ത്രിമാരുടെ പേര് വന്നത്. 40,000 ഡയറി അച്ചടിച്ചപ്പോഴാണ് അബദ്ധം ശ്രദ്ധയില്‍പെട്ടത്. ആകെ നാലുലക്ഷം ഡയറികളാണ് അച്ചടിക്കേണ്ടത്.
Tags:    
News Summary - minister's name in kerala government diary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.