'കുഞ്ഞാപ്പ്' ലോഗോ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: വനിത ശിശുസംരക്ഷണ വകുപ്പ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കുന്ന മൊബൈല്‍ അപ്ലിക്കേഷനായ കുഞ്ഞാപ്പിന്റെ ലോഗോ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.

ബാല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തയ്യാറാക്കുന്ന ഈ അപ്പിലൂടെ അപകടകരമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടാല്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനും ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും. കൂടാതെ ബാലസംരക്ഷണ, പാരന്റിംഗ് സംവിധാനങ്ങള്‍ മനസിലാക്കാനും പ്രയോജനപ്പെടുത്താനും ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ അറിയാനും കുട്ടികളെ നന്നായി വളര്‍ത്താന്‍ രക്ഷകര്‍ത്താക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാനും ആപ്പ് സഹായിക്കും. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക പങ്കെടുത്തു.

Tags:    
News Summary - Minister Veena George released the 'Kunjhap' logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.