തിരുവനന്തപുരം: എസ്.ഒ.എസ്. മോഡല്‍ ഹോമിലെ എട്ടുവയസുകാരിക്ക് മലബാര്‍ കാന്‍സര്‍ സെന്റര്‍ വഴി മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തും. മന്ത്രി വീണ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മലബാര്‍ കാന്‍സര്‍ സെന്ററില്‍ സൗജന്യ ചികിത്സ ഉറപ്പാക്കിയത്. തിരുവനന്തപുരം ആര്‍സിസിയിലാണ് കുട്ടിക്ക് ലുക്കീമിയയാണെന്ന് കണ്ടെത്തിയത്.
വളരെയേറെ ചികിത്സാ ചെലവുള്ളതാണ് മജ്ജമാറ്റിവക്കല്‍ ശസ്ത്രക്രിയ. കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി നേരിട്ടിടപെട്ടത്. ആർ.സി.സിയില്‍ ചികിത്സയിലുള്ള കുട്ടിയെ ആംബുലന്‍സില്‍ എം.സി.സിയിലേക്ക് കൊണ്ടുപോയി. എം.സി.സിയില്‍ കുട്ടിയുടെ പരിചരണത്തിനായി വനിത ശിശുവികസന വകുപ്പ് കെയര്‍ ടേക്കറെ നിയമിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.