സിയ പവലും സഹദും (photo: പി. അഭിജിത്ത്)

കുഞ്ഞിന് ജന്മം നൽകിയ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്, എല്ലാ ചികിത്സയും സൗജന്യമായി നൽകാൻ നിർദേശം

തിരുവനന്തപുരം: ക​ുഞ്ഞിന് ജന്മം നൽകിയ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ നേര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിയയെ ഫോണില്‍ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കിട്ടത്. കോഴിക്കോട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി ഇരുവരെയും അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇരുവര്‍ക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ചെയ്തു കൊടുക്കാന്‍ മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. മുലപ്പാല്‍ ബാങ്കില്‍ നിന്ന് കുഞ്ഞിന് ആവശ്യമായ പാല്‍ കൃത്യമായി നല്‍കാന്‍ ​ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐഎംസിഎച്ചില്‍ പ്രസവം കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയാണ് സഹദ്. ആരോഗ്യനില തൃപ്തികരമായാല്‍ മൂന്നോ നാലോ ദിവസത്തിനകം ആശുപത്രി വിടാമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. സഹദിന്റെ പ്രസവത്തിനായി ഡോക്ടര്‍മാരുടെ പ്രത്യേക പാനല്‍ രൂപവൽകരിച്ചിരുന്നു. പ്രത്യേക റൂമും അനുവദിച്ചു. 

Tags:    
News Summary - Minister Veena George congratulated the transgender partners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.