കിഫ്ബി ഉദ്യോഗസ്ഥർ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ഉദ്യോഗസ്ഥർ ഹാജരാകണമെന്ന ഇ.ഡിയുടെ കൽപന അനുസരിക്കാൻ സൗകര്യമില്ലെന്നും എന്ത്​ ചെയ്യുമെന്ന്​ കാണ​​െട്ടയെന്നും മന്ത്രി ഡോ. തോമസ്​ െഎസക്.​ ഹാജരാകാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. ഇ.ഡി നിർദേശം അനുസരിക്കാൻ മനസ്സില്ല.

പൊതുമനഃസാക്ഷിയുടെ ചോര തിളപ്പിക്കുന്ന അനുഭവമാണ് ഇ.ഡിക്ക്​ മുന്നിൽ ഹാജരായ ഉദ്യോഗസ്ഥക്ക്​ ഉണ്ടായത്​. അവർ നേരിട്ട ദുരനുഭവത്തിൽ നിയമപരമായ നടപടി സർക്കാർ ആലോചിക്കുന്നു. അന്വേഷണമെന്ന പേരിൽ വനിതയോട്​ മര്യാദകെട്ട്​ പെരുമാറുന്ന ധിക്കാരത്തി​െൻറ ഉറവിടം ബി.ജെ.പിയുടെ പിൻബലമാണ്.

ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും അവർ നടത്തുന്ന അഴിഞ്ഞാട്ടം കണ്ട് രോമാഞ്ചം കൊള്ളുന്നവരായിരിക്കും ഇ.ഡി ഉദ്യോഗസ്ഥർ. ബോംബും വടിവാളുമേന്തി തെരുവിലിറങ്ങിയ അക്കൂട്ടരെ നിലക്കുനിർത്തിയ പാരമ്പര്യമാണ് ഈ നാടിനുള്ള​െതന്ന്​ ഇ.ഡി ഉദ്യോഗസ്ഥർക്കും മനസ്സിലാകുമെന്ന്​ ഫേസ്​ബുക്ക്​ കുറിപ്പിൽ അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Minister Thomas Isaac said Kiifb officials would not appear before the ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.