ബിന്ദുവിനൊപ്പം; മോഷണക്കുറ്റമാരോപിച്ച് പൊലീസ് കസ്റ്റഡിയിൽ തടഞ്ഞുവെച്ച ദലിത് യുവതിയെ സന്ദർശിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: മാല കാണാതായ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ തടഞ്ഞു വെച്ച ദലിത് യുവതിയെ വീട്ടിലെത്തി സന്ദർശിച്ച് പൊതു വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻ കുട്ടി. സർക്കാർ ബിന്ദുവിനൊപ്പമാണെന്ന് മന്ത്രി വ്യക്തമാക്കി.

സംഭവത്തിൽ പേരൂർക്കട എസ്.ഐയെ സസ്പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനുശേഷം നടപടികൾ ഉണ്ടാകും. സംസ്ഥാന സർക്കാറിന് ജനകീയമായ പൊലീസ് നയമുണ്ട്. അത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകും. പൊലീസ് സേനയിലെ ചെറിയ വിഭാഗമാണ് മൊത്തം സേനക്ക് അവമതിപ്പ് ഉണ്ടാകുന്ന രീതിയിൽ പെരുമാറുന്നതെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ബിന്ദുവുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് എം.എൽ.എ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ജയദേവൻ, ഡി.കെ. മുരളി എം.എൽ.എ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Minister Sivankutty visits Dalit woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.