വാക്‌സിനെടുക്കാതെ അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കാര്യത്തിൽ സർക്കാർ ഇടപെടുന്നു. അധ്യാപകര്‍ വാക്‌സിനെടുക്കാത്തത് ഒരു തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും വിഷയം ആരോഗ്യ വകുപ്പിൻെറ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

വാക്‌സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താന്‍ മാനേജ്‌മെന്റുകള്‍ നിര്‍ബന്ധിക്കുന്നുണ്ട്. മതപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകര്‍ വാക്‌സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്.

സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെയും സമൂഹത്തിൻെറയും സുരക്ഷ മാനിച്ച് വാക്‌സിനെടുക്കാന്‍ ഈ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടെന്നും വീട്ടില്‍ ഇരുന്നാല്‍ മതിയെന്നും നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

വാക്സിനെടുക്കാത്തത് അയ്യായിരത്തോളം അധ്യാപകർ

ന​വം​ബ​ർ ഒ​ന്നി​ന്​ സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​െൻറ തൊ​ട്ടു​മു​മ്പാ​യി ന​ട​ത്തി​യ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ൽ 2282 അ​ധ്യാ​പ​ക​രും 327 അ​ന​ധ്യാ​പ​ക​രും വാ​ക്​​സി​ൻ എടുത്തില്ലെന്ന്​ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​യ്യാ​യി​ര​ത്തോ​ളം പേ​രുണ്ടെ​ന്നാ​ണ്​ സൂ​ച​ന.സ്​​കൂ​ൾ പ്ര​വ​ർ​ത്ത​ന​സ​മ​യം ഡി​സം​ബ​ർ ര​ണ്ടാം വാ​ര​ം വൈ​കു​ന്നേ​രം വ​രെ​യാ​ക്കാ​ൻ തീ​രു​മാ​ന​ിച്ച സാ​ഹ​ച​ര്യ​ത്തി​ലാണ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക്​ നീ​ക്കം തു​ട​ങ്ങി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​ഴ്​​ച​യി​ൽ ആ​റ്​ ദി​വ​സ​വും സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന അ​ധ്യാ​പ​ക​ർ ബോ​ധ​പൂ​ർ​വം വാ​ക്​​സി​നെ​ടു​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​ത്​ സ​ർ​ക്കാ​റി​െൻറ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ തു​ര​ങ്കം​വെ​ക്കു​ന്ന​താ​ണെ​ന്ന വി​ല​യി​രു​ത്ത​ലു​മു​ണ്ട്. ​ചി​ല അ​ധ്യാ​പ​ക​ർ വാ​ക്​​സി​ൻ വി​രു​ദ്ധ പ്ര​ചാ​ര​ക​രാ​കു​ന്നെ​ന്ന പ​രാ​തി​യും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്.


Tags:    
News Summary - Minister Sivankutty said that teachers should not come to school without taking the vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.